വി. പൗലോശ്ലീഹാ പറയുന്നു “നിനക്ക് എൻറെ കൃപ മതി, എന്തെന്നാൽ ബലഹീനതയിൽ ആണ് എൻറെ ശക്തി പൂർണമായി പ്രകടമാകുന്നത് [2 കോറി 12:9]. മനുഷ്യൻറെ ബലഹീനതയിൽ, പരിമിതികളിൽ, കുറവുകളിൽ ദൈവത്തിൻറെ ശക്തി പ്രകടമാക്കപ്പെടുന്നു. ഈ യാഥാർഥ്യം അനുഭവിക്കുന്ന വേദിയാണ് മാതൃസമാജം. ജീവിതത്തിൽ എന്ത് പ്രശ്നമുണ്ടായാലും തകർച്ചയുണ്ടായാലും നഷ്ടമുണ്ടായാലും ധൈര്യത്തോടെ പിടിച്ചു നിന്ന് വിജയിക്കണമെങ്കിൽ ദൈവത്തിൻറെ പരിശുദ്ധാല്മാവ് നമ്മിൽ പ്രവർത്തിക്കണം. ഈ പരിശുദ്ധാല്മ ശക്തി മാതൃസമാജം എന്ന കൂട്ടായ്മയിലൂടെ ലഭിക്കുന്നു. രക്ഷയുടെ അനുഭവം നൽകുന്ന വേദിയാണ് മാതൃസമാജം. അതോടൊപ്പം ദൈവത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുകയും ആ അറിവനുസരിച്ചു നാം ജീവിക്കുകയും ചെയ്യുമ്പോൾ നമുക്ക് നിത്യജീവൻ ലഭിക്കുന്നു.
മാതൃസമാജം ഭാരവാഹികൾ
President : Shanthamma joseph
Wise president : Chinnamma varghese mannilmalayil
Secretary : Mini James Angadiparakadavil
Treasurer : Valsamma John Payanimala