Vicar’s Message

തെള്ളിയൂർ സെൻറ് ഫ്രാൻസിസ് സേവ്യർ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം കാരുണ്യവർഷം ആയി ആചരിക്കുകയാണ്. ഈ കാരുണ്യ വർഷം വ്യക്തികളും കുടുംgeorgeബങ്ങളും ഇടവകയിലെ സംഘടനകളും കാരുണ്യപ്രവർത്തികൾക്കു പ്രാധാന്യം നൽകുന്നു. ഓരോ ക്രിസ്തവ വിശ്വാസിയും അവരവരുടെ വിളിയനുസരിച്ചു യേശുക്രിസ്തുവിൻറെ പ്രവാചക, പുരോഹിത, രാജകീയ ദൗത്യങ്ങളിൽ പങ്കുപറ്റുന്നു എന്ന ബോധ്യം ഇടവകാംഗങ്ങൾക്കുണ്ടാകണം. സ്വർഗ്ഗരാജ്യത്തിൻ സുവിശേഷം അറിയുവാൻ താൻ കടപ്പെട്ടിരിക്കുന്നു എന്ന അടിസ്ഥാന ചിന്ത ഓരോരുത്തർക്കുമുണ്ടാകണം. ഇടവകയുടെ സമീപ പ്രദേശത്തുള്ള ആളുകളും ജാതിമത ഭേദമന്യേ ഇടവക സമൂഹത്തിൻറെ ഭാഗമാണെന്ന ബോധ്യം ഇടവകാംഗങ്ങൾക്കുണ്ടാകണം. എല്ലാവരെയും ഉൾകൊള്ളുവാനുള്ള ഹൃദയവിശാലതയാണ് കത്തോലിക്കാ സഭയുടെ മുഖമുദ്ര. ഓരോ ഇടവകാംഗത്തിൻറെയും ശാരീരികവും മാനസികവും ആത്‌മീയവുമായ ആരോഗ്യസംരക്ഷണം ഇടവകയുടെ പൊതുവായ കർത്തവ്യമാണ്. വ്യക്തികൾ നന്നായാലേ കുടുംബങ്ങൾ നന്നാവൂ. കുടുംബങ്ങൾ മെച്ചമായാലേ ഇടവക അഭിവ്യദ്ധിപ്പെടുകയുള്ളു. ഇടവകക്ക്‌ വളർച്ചയുണ്ടായാലേ സഭയും വളരുകയുള്ളു. ഇടവകയുടെ മധ്യസ്ഥനായ ഫ്രാൻസിസ് സേവ്യറുടെ അനുഗ്രഹം ഇടവകയിലെ ഓരോ വ്യക്തിക്കും ഈ നാടിനും ലഭിക്കുമാറാകട്ടെ.

എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട്

ഫാദർ ജോർജ് തേക്കടയിൽ
ഇടവക വികാരി